Friday, March 17, 2017

തലൈവി


- തമിഴിൻ തലൈവി -


തമിഴ്നാടിൻ താരപ്രഭ... ശക്തിയിൻ കേദാരം
ആശ്രിതർക്ക് അഭയമാം അനുദിനം ആശ്രയം....
ലളിതമാം ജീവിതം
ജയത്തിനായ് ജനിച്ചവൾ  ജയവുമായി..! ജയലളിത..!
ജനഹൃദയങ്ങളിൽ മായുകില്ല മറക്കുകില്ല.... മരണം വരെ
നാടായ നാടെല്ലാം ഏങ്ങിക്കരയുന്നു....
വീടായ വീടെല്ലാം ആടിക്കരയുന്നു......
മാനോകരെല്ലാം ഏറ്റു പാടുന്നു മാനവും അന്നവും നീതാൻ അല്ലയോ...
തമിഴ് മക്കൾക്ക് പെറ്റ സ്ത്രീ- കാട്ടിയതിൽ അൻപ് നിറഞ്ഞിടുന്നു ,
കാഴ്ചയിൻ മക്കൾക്ക് ദേവിയായ് അമ്മ..!
ഭൂമിയായ്.... പരന്ന് ഒഴുകി അമ്മ എന്ന പേർ ചേർത്തേകി
ഓർമ്മയായി..... തലൈവി...!


  സ്നേഹ പൂർവ്വം.....
- പോൾ അഷ്ടമുടി -

No comments:

Post a Comment